ധുരന്ധർ 3 ഉടനുണ്ടാകും എന്ന് സൂചന നൽകി നിർമ്മാതാക്കൾ

ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ‘ധുരന്ധർ’ സീരീസിന്റെ മൂന്നാം ഭാഗം ഉടൻ തന്നെ ഉണ്ടാകുമെന്ന് സൂചന. ധുരന്ധർ സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങൾ വമ്പൻ ഹിറ്റ് ആയതോടെ ഇതിനെ ഒരു ഫ്രാൻഞ്ചൈസിയാക്കാൻ ഉള്ള പദ്ധതി നിർമ്മാതാക്കൾ ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ.

“ഫ്രാഞ്ചൈസിൽ ഇപ്പോഴും ഞങ്ങൾ അവസാനിച്ചിട്ടില്ല, പ്രേക്ഷകർക്ക് ഈ വർഷം അവസാനം ഒരു സർപ്രൈസ് ഉണ്ടാകും, ” എന്ന പ്രൊഡ്യൂസർ ജ്യോതി ദേശ്പാണ്ഡെയുടെ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. കൂടാതെ ധുരന്ധർ’ യൂണിവേഴ്സിനെ കൂടുതൽ വിപുലീകരിക്കാൻ സംവിധായകൻ ആദിത്യ ധർ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാൻ ബന്ധവും ചാരപ്രവർത്തനവും തീവ്രവാദവും എല്ലാം കോർത്തിണക്കിയ സിനിമ പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണയാണ് നേടിയിട്ടുള്ളത്. നായക കഥാപാത്രം അവതരിപ്പിക്കുന്ന രൺവീർ സിംഗ് മുതൽ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ തലവന്റെ റോൾ അവതരിപ്പിക്കുന്ന മാധവൻ വരെ ഉള്ളവർക്ക് വൻ ഫാൻ ബേസ് ആണ് ചിത്രങ്ങൾ ഇതുവരെ സൃഷ്ടിച്ചത്.