‘ധുരന്ധർ 2’ ആദ്യദിനം നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ
ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2: റിവഞ്ച്’. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ഭാഗം 1300 കോടിയിലധികം നേടി വിസ്മയിപ്പിച്ചതിന് പിന്നാലെ, രണ്ടാം ഭാഗം ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. പീക്ക് ലെവൽ സിനിമ എന്ന പ്രേക്ഷക പ്രശംസയോടെയാണ് ചിത്രം തീയറ്ററുകളിൽ തരംഗമാകുന്നത്.

സാക്നിൽക് റിപ്പോർട്ട് പ്രകാരം ആദ്യദിന നെറ്റ് കളക്ഷൻ 100.99 കോടി രൂപയാണ്. മൊത്തം നെറ്റ് കളക്ഷൻ 143.99 കോടി രൂപയും, ഗ്രോസ് കളക്ഷൻ 169.78 കോടി രൂപയുമാണ്. ആദ്യ ഭാഗം ആദ്യ ദിനം 28 കോടിയിൽ തുടങ്ങി ഫൈനൽ കളക്ഷൻ 1300 കോടി പിന്നിട്ടു. ധുരന്ധർ 2 ആദ്യ വാരം തന്നെ 250 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ആക്ഷൻ ത്രില്ലറിൽ രൺവീർ സിംഗിനൊപ്പം അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യ ഭാഗം തിയറ്ററുകളിൽ എത്തിയപ്പോൾ പേര് വെച്ച് പരിഹസിച്ചവർക്ക് മികച്ച ദൃശ്യാനുഭവത്തിലൂടെ മറുപടി നൽകാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. ആ ആവേശം രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധിച്ചതാണ് ഇത്രയും വലിയ ഓപ്പണിംഗിന് കാരണമായത്.