‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി
‘സൂക്ഷ്മദർശിനി’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി. മലയാള സിനിമയിലെ യുവതാരങ്ങളായ നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ ഒന്നിക്കുന്ന ഈ ചിത്രം ഒരു പക്കാ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
സുധി മാഡിസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഗണപതിയും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈജു ഖാലിദും സമീർ താഹിറും ജസ്റ്റിൻ വർഗ്ഗീസും ചേരുന്ന ടെക്‌നിക്കൽ ടീം സിനിമയുടെ നിലവാരം ഉറപ്പുനൽകുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, എഡിറ്റർ ചമൻ ചാക്കോ, സംഗീതം ജസ്റ്റിൻ വർഗ്ഗീസ്, ഗാനരചന വിനായക് ശശികുമാർ. പാക്കപ്പ് കഴിഞ്ഞതോടെ ചിത്രം ഉടൻ തന്നെ ബിഗ് സ്ക്രീനിലെത്തും.