‘ധർമ്മൻ’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-കമൽഹാസൻ കൂട്ടുക്കെട്ടിന്റെ പുതിയ ചിത്രത്തിന് ‘ധർമ്മൻ’ എന്ന് പേരിട്ടു. ഉലകനായകൻ കമൽഹാസന്റെ രാജ് കമൽ ഫിലിംസ്
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-കമൽഹാസൻ കൂട്ടുക്കെട്ടിന്റെ പുതിയ ചിത്രത്തിന് ‘ധർമ്മൻ’ എന്ന് പേരിട്ടു. ഉലകനായകൻ കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രജനികാന്ത് ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത് എന്നത് ആരാധകരിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്. ‘ഡ്രാഗൺ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വത്ത് മാരിമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്രാൻ നായികയായി എത്തുന്ന ചിത്രത്തിന് തകർപ്പൻ ഈണങ്ങളൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലധികം വാരിക്കൂട്ടിയ ‘ജയിലർ’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയിലർ 2’വിന്റെ തിരക്കുകളിലാണ് നിലവിൽ രജനികാന്ത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിലെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മാർച്ചിൽ തന്നെ ആരംഭിച്ചിരുന്നു. മുത്തുവേൽ പാണ്ഡ്യനായി തലൈവർ വീണ്ടുമെത്തുന്ന ഈ ചിത്രത്തിന് കേരളവുമായി അടുത്ത ബന്ധമാണുള്ളത്. പാലക്കാട് അട്ടപ്പാടിയിലും കോഴിക്കോടുമായി ആദ്യ ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ജയിലർ 2വിന്റെ ഫൈനൽ ഷെഡ്യൂൾ അതിരപ്പിള്ളിയിലാണ് ചിത്രീകരിക്കാൻ ഒരുങ്ങുന്നത്.