ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു; ക്ഷേത്രത്തിലെത്തിയ നടി നമിതയോട് മോശമായി പെരുമാറിയതില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി
ചെന്നൈ: മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിലെത്തിയ നടി നമിതയോട് ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു. ദേവസ്വം വകുപ്പ് ഖേദം പ്രകടിപ്പിക്കുമെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടതായും നിയമലംഘം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച മധുരയിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടിയോടും ഭർത്താവിനോടും ഹിന്ദു ആണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടർന്ന് ക്ഷേത്രത്തില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നമിത രംഗത്തെത്തിയിരുന്നു. 'ഞാന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ അവര്‍ എന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ഒരു ക്ഷേത്രത്തിലും എനിക്ക് ഇത്തരമൊരു പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല,' എന്നായിരുന്നു നടി പറഞ്ഞത്.