ലോകേഷ് കനകരാജ് നായകനായ‘ഡിസി’ ആദ്യദിനം നേടിയത് കോടികൾ

സംവിധായകനായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ലോകേഷ് കനകരാജ് നായകനായി അരങ്ങേറിയ ‘ഡിസി’ തിയേറ്ററുകളിൽ വൻ വിജയം നേടുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആറ് കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷനാണ് സ്വന്തമാക്കിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 23 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം.
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണ പങ്കാളികൾ. വാമിഖ ഗബ്ബി നായികയാകുന്ന ഈ ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രത്തിൽ ‘ദേവദാസ്’ ആയി ലോകേഷും ‘ചന്ദ്ര’യായി വാമിഖയും വേഷമിടുന്നു. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്.

സഞ്ജന കൃഷ്ണമൂർത്തിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ആക്ഷനും പ്രണയത്തിനും വൈകാരിക നിമിഷങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട്. മുകേഷ് ജി ഛായാഗ്രഹണവും ജി. കെ. പ്രസന്ന ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. അരുൺ മാതേശ്വരനും ഫ്രാങ്ക്ളിൻ ജേക്കബും ചേർന്ന് സംഭാഷണമൊരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.