ആഗോളതലത്തിൽ 64 കോടി പിന്നിട്ട് ‘ഡിസി’

സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രം സൺ
 

 സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡിസി’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ഈ ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 23 മിനിറ്റുമാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 64.38 കോടി രൂപ നേടി ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 47 കോടി നേടിയിട്ടുണ്ട്.

ചിത്രത്തിൽ വാമിക ഗബ്ബിയാണ് ലോകേഷ് കനകരാജിന്റെ നായികയായി എത്തിയിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷും ചന്ദ്ര എന്ന കഥാപാത്രമായി വാമിഖയും വേഷമിടുമ്പോൾ സഞ്ജന കൃഷ്‍ണമൂർത്തിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കിയ ഡിസിക്ക് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വയലൻസിനും പ്രണയത്തിനും ഒപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം വലിയ രീതിയിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ സംസ്ഥാനങ്ങളിലെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. മുകേഷ് ജി ഛായാഗ്രഹണവും ജി കെ പ്രസന്ന ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലേ ഒരുക്കിയിരിക്കുന്നത് അരുൺ രഞ്ജൻ ആണ്. വൈവിധ്യമാർന്ന ആക്ഷൻ രംഗങ്ങളും മികച്ച സാങ്കേതിക നിലവാരവും കൊണ്ട് ചിത്രം ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.