കളക്ഷൻ വാരിക്കൂട്ടി ലോകേഷ് നായകനായ ‘ഡിസി’

 

 സംവിധായകനെന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ലോകേഷ് കനകരാജ് ഇപ്പോൾ നായകനായും കയ്യടി നേടുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത്, ലോകേഷ് കനകരാജ് നായകനായി എത്തിയ ‘ഡിസി’ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റും ദൈർഘ്യമുള്ള ചിത്രം റിലീസിന് ശേഷം ആഗോളതലത്തിൽ ഇതിനോടകം 78 കോടി രൂപ വാരിക്കൂട്ടിക്കഴിഞ്ഞു.

കേരളത്തിലും കർണാടകത്തിലും ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം വമ്പൻ റിലീസായി എത്തിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ സംസ്ഥാനങ്ങളിലെ ഡിസ്ട്രിബ്യൂഷൻ പാർട്നർ. വാമിക ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു ഗ്യാങ്‌സ്റ്റർ ഡ്രാമയായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷും, ചന്ദ്ര എന്ന കഥാപാത്രമായി വാമികയും വേഷമിടുന്നു. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജന കൃഷ്‍ണമൂർത്തിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത് അരുൺ രഞ്ജനാണ്. അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവരുടേതാണ് സംഭാഷണം. മുകേഷ് ജി (ഛായാഗ്രഹണം), ജി.കെ. പ്രസന്ന (ചിത്രസംയോജനം), കണ്ണൻ എസ് (കലസംവിധാനം), പി.സി. സ്റ്റണ്ട്സ് (സ്റ്റണ്ട്), വിനോദ് സുകുമാരൻ (ചമയം), രംഗ (കളറിസ്റ്റ്), പ്രവീൺ ഡി (വിഷ്വൽ ഇഫക്ട്സ്), കബിലൻ ചെല്ലയ്യ (പബ്ലിസിറ്റി ഡിസൈനർ) എന്നിവരാണ് അണിയറപ്രവർത്തകർ. പി.ആർ.ഒ.- ശബരി.