ഡാർക്ക് ഹൊറർ ത്രില്ലർ..! ആമോസ് അലക്സാണ്ടർ ഒടിടിയിലെത്തി 

  ജാഫർ ഇടുക്കിയുടെ ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രം ‘ആമോസ് അലക്സാണ്ടർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജാഫർ ഇടുക്കി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന
 

  ജാഫർ ഇടുക്കിയുടെ ഡാർക്ക് ഹൊറർ ത്രില്ലർ ചിത്രം ‘ആമോസ് അലക്സാണ്ടർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജാഫർ ഇടുക്കി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അജയ് ഷാജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ Sun NXT ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. അജു വർഗീസിനൊപ്പം കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി തുടങ്ങിയ വൻ താരനിരയും താര അമല ജോസഫ് ഉൾപ്പെടെയുള്ള പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിച്ച ഈ ചിത്രം അസാധാരണമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. തൊടുപുഴ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് പ്രമോദ് കെ. പിള്ളയാണ്. അജയ് ഷാജിയും പ്രശാന്ത് വിശ്വനാഥനും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന് മിനി ബോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ഈ ഹൊറർ ചിത്രം ഇനി വീട്ടിലിരുന്ന് ആസ്വദിക്കാൻ മലയാളികൾക്ക് സാധിക്കും.