സായ് പ്രിയന്റെ ഹ്രസ്വചിത്രം  'ഡാർക്ക് എന്റ്' റിലീസിന്  

 

പ്രിക്സ് പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ സായ് പ്രിയൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഡാർക്ക് എന്റ്' റിലീസിന്. ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. നിരവധി ഷോർട്ട് ഫിലിമുകളിലും ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായ കാർത്തിക് പ്രസാദും, നടി ധ്വനി ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജിജി, റിനു ദൂടു, നന്ദന അജിത്, ശ്രീനിവാസ്, ജിനീഷ്, ജിഗേഷ്, ജോമിൻ വി ജിയോ, അനൂപ് അശോകൻ, ഹരി, ഖുശ്ബു എന്നിവരാണ് മറ്റ് സഹതാരങ്ങൾ. ഡുഡു ദേവസ്സിയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.