മോഹന്‍ലാല്‍ കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള വിമര്‍ശനം ; വിശദീകരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍
വളരെ പ്ലോട്ട് ഡ്രിവണ്‍ ആയി പോകുന്ന സിനിമയാണിത്.
കുറച്ചുകൂടെ സമയം എടുക്കുമെന്നാണ് തോന്നുന്നു ഈ സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍.
പേട്രിയറ്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് മഹേഷ് നാരായണന്‍.
'ആളുകള്‍ക്ക് സിനിമയില്‍ കുറച്ച് ഏറ്റെടുക്കാന്‍ പ്രയാസം തോന്നിയത് റഹീമിന്റെ മരണമാണ്. അവിടെ എന്തോ ഒരു വല്ലായ്മ ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്നുണ്ട്. ഞാന്‍ ലാല്‍ സാറുമായി സംസാരിച്ചിരുന്നു. 'ഞാന്‍ അമേരിക്കയില്‍ വെച്ച് പടം കണ്ടു, എനിക്ക് ഭയങ്കരമായി വര്‍ക്ക് ആയി. ഞാന്‍ കുറേ കാലത്തിന് ശേഷം ആണ് ഇങ്ങനത്തെ ഒരു കഥാപാത്രം ചെയ്യുന്നത്. എനിക്ക് സന്തോഷമായി', എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അതാണ് വേണ്ടത്. ഇത് അങ്ങനെ ഒരു സിനിമയല്ല, വളരെ പ്ലോട്ട് ഡ്രിവണ്‍ ആയി പോകുന്ന സിനിമയാണിത്. കുറച്ചുകൂടെ സമയം എടുക്കുമെന്നാണ് തോന്നുന്നു ഈ സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍. എന്റെ സിനിമകള്‍ എല്ലാം സമയമെടുത്താണ് അവരിലേക്ക് എത്താറുള്ളത്', മഹേഷ് നാരായണന്‍ പറഞ്ഞു.