തമിഴ് നടിയെ കിട്ടിയില്ലേയെന്ന വിമര്‍ശനം ; മറുപടിയുമായി സംവിധായകന്‍
മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാന്‍ മുഖത്ത് ബ്രൗണ്‍ നിറം പൂശി എന്നത് കൂടിയാണ് വിഘ്‌നേശിനെതിരെയുള്ള ആരോപണം.
പ്രകടനത്തിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്‌നേശ് പറഞ്ഞു.
തമിഴില്‍ നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തമിഴ് നടിമാര്‍ക്ക് പകരം മലയാളി നടിമാരെ പരിഗണിക്കുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ വിഘ്നേശ് രാജ. ധനുഷ് ചിത്രം കരയില്‍ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാന്‍ മുഖത്ത് ബ്രൗണ്‍ നിറം പൂശി എന്നത് കൂടിയാണ് വിഘ്‌നേശിനെതിരെയുള്ള ആരോപണം.
പ്രകടനത്തിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്‌നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്‌നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താന്‍ പതിവുരീതി തുടരുകയാണെന്നും സെക്‌സിസ്റ്റ് ആണെന്നുമൊക്കെ വിമര്‍ശിക്കുന്നതില്‍ കുഴപ്പമില്ലെന്നും വിഘ്‌നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.