'ഒരു കോടി രൂപ നഷ്ട പരിഹാരം വേണം'; തമന്നയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
പ്രമുഖ സോപ്പ് ബ്രാന്‍ഡായ 'പവര്‍ സോപ്പ്'ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി . കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.
Apr 17, 2026, 12:15 IST
ചെന്നൈ: പ്രമുഖ സോപ്പ് ബ്രാന്‍ഡായ 'പവര്‍ സോപ്പ്'ല്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയ സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി . കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.
2009ൽ കമ്പനിയുമായുള്ള ബ്രാൻഡ് അംബാസഡർ കരാർ അവസാനിച്ചിട്ടും സോപ്പ് റാപ്പറുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലും തന്റെ ഫോട്ടോകൾ ഉപയോഗിക്കുന്നത് തുടരുന്നു എന്നായിരുന്നു നടിയുടെ പരാതി. ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നുമാണ് തമന്ന കോടതിയില്‍ വാദിച്ചത്
എന്നാൽ, കരാർ കാലാവധിക്ക് ശേഷം നടിയുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം കോടതി അംഗീകരിച്ചു. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.