'ഏ അജ്‌നബി' എന്ന ഗാനത്തിലൂടെ കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 4 ആരംഭിക്കുന്നു
ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന പ്ലാറ്റ്‌ഫോമായ കോക്ക് സ്റ്റുഡിയോ ഭാരത്ആദ്യ ട്രാക്കായ ഏ അജ്നബിയോടെ സീസൺ 4-ന് തുടക്കം കുറിക്കുന്നു.
Mar 27, 2026, 19:38 IST
കൊച്ചി: ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പൈതൃകത്തെ ആഘോഷിക്കുന്ന പ്ലാറ്റ്‌ഫോമായ കോക്ക് സ്റ്റുഡിയോ ഭാരത്ആദ്യ ട്രാക്കായ ഏ അജ്നബിയോടെ സീസൺ 4-ന് തുടക്കം കുറിക്കുന്നു. കുട്‌ലെ ഖാനും റവറ്ററും ആദിത്യ റിഖാരിയും ഇതിന്റെ ഭാഗമാകും. നാടോടി സംഗീതത്തിന്റെ ഈണവും സമകാലിക പോപ്പും ഇതിൽ ഒരുമിക്കുന്നു.
കൊക്ക-കോള ഇന്ത്യ ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യ, ഐഎംഎക്സ് (ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് എക്സ്പീരിയൻസ്) ലീഡ്, ശന്തനു ഗംഗാനേ പറഞ്ഞു, "ഇന്ത്യൻ സംഗീതം ഇന്ന് ഒരു പാതയിൽ മാത്രമായി ഒതുങ്ങുന്നില്ല. ശ്രോതാക്കൾ നാടോടി, ഇൻഡി, ഇലക്ട്രോണിക് തുടങ്ങി നിരവധി വിഭാഗങ്ങൾക്കിടയിൽ മാറി മാറി നീങ്ങുന്നു. ഏ അജ്നബിയിലൂടെകോക്ക് സ്റ്റുഡിയോ ഭാരത് തലമുറകളെയും സംസ്കാരങ്ങളെയും സോണിക്സിനെയും ബന്ധിപ്പിക്കുന്നു.