‘ക്ലാസ്മേറ്റ്സിൽ’ നരേന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ ; ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിട്ടും തനിക്ക് നഷ്ടമായിപ്പോയ വേഷത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ
ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിട്ടും തനിക്ക് നഷ്ടമായിപ്പോയ ചിത്രമാണ് ‘ക്ലാസ്മേറ്റ്സ്’ എന്ന് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ പുതിയ ചിത്രമായ ‘ഹെയ്ൽ മേരി’യുടെ പ്രൊമോഷന്റെ ഭാഗമായി രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ നരേൻ അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രമായിരുന്നു താൻ ചെയ്യേണ്ടിയിരുന്നതെന്ന് ചാക്കോച്ചൻ പറഞ്ഞു. എന്നാൽ ആ സമയത്ത് യൂറോപ്പിൽ രണ്ടുമൂന്ന് സ്റ്റേജ് ഷോകൾ ഏറ്റെടുത്തിരുന്നതിനാലും, ‘ക്ലാസ്മേറ്റ്സി’ന്റെ ഡേറ്റുകൾ രണ്ടുമൂന്ന് തവണ മാറിയതിനാലുമാണ് ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാതെ പോയത്. തനിക്ക് പൂർണ്ണമായി ബോധ്യപ്പെടാത്തതും, മറ്റുള്ളവരുടെ നിർബന്ധപ്രകാരം ചെയ്തതുമായ ചില സിനിമകൾ കരിയറിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ‘ക്ലാസ്മേറ്റ്സ്’ നഷ്ടമായതുകൊണ്ടാണ് സംവിധായകൻ ലാൽ ജോസിനൊപ്പം ‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.