ജനുവരി 22ന് സിനിമാ പണിമുടക്ക്
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകള്‍ നല്‍കേണ്ടതില്ലെന്നും തങ്ങള്‍ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പര്‍ അറിയിച്ചിരുന്നു
Jan 9, 2026, 13:29 IST
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചു.
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകള്‍. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകള്‍ അടച്ചിടും ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകള്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകള്‍ നല്‍കേണ്ടതില്ലെന്നും തങ്ങള്‍ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പര്‍ അറിയിച്ചിരുന്നു. പത്ത് വര്‍ഷമായി വിനോദ നികുതിയില്‍ ഇളവും സബ്‌സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണത്തിനൊരുങ്ങുന്നത്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിര്‍മാണം കുറഞ്ഞു വരികയാണെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.