മുൻനിര യുവതാരങ്ങളുടെ കൂട്ടത്തിൽ തിളങ്ങി അനു മോഹൻ ! സിനിമയിൽ തുടക്കം കുറിച്ചിട്ട് 19 വർഷങ്ങൾ

മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.  

 

മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.  

2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത 'കണ്ണേ മടങ്ങുക' എന്ന ചിത്രത്തിൽ 'നാസ്സർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് ചുവടുവെച്ച താരം, ആദ്യമായ് നായകവേഷം അണിയുന്നത് 2012 ജനുവരി 5ന് പുറത്തിറങ്ങിയ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലാണ്. അതേ വർഷം തന്നെ രൂപേഷ് പീതാംബരന്റെ 'തീവ്രം' എന്ന ചിത്രത്തിൽ പ്രതിനായകനായും താരം വേഷമിട്ടു. പിന്നീടങ്ങോട്ട് ഒരുപിടി കഥാപാത്രങ്ങൾ അനു മോഹനെ തേടിയെത്തി.

2014-ൽ 'സെവൻത് ഡേ', 'പിയാനിസ്റ്റ്', 'ദ ലാസ്റ്റ് സപ്പർ' എന്നീ ചിത്രങ്ങളിലും 2015-ൽ 'പിക്കറ്റ് 43', 'യു ടൂ ബ്രൂട്ടസ്', 'ലോക സമസ്ത' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം 2017-ൽ 'ക്രോസ്റോഡ്സ്' ഉം 2018-ൽ 'അംഗരാജ്യതേ ജിമ്മന്മാർ' ഉം ചെയ്തു. വീണ്ടും ഒരു വർഷത്തെ ഗ്യാപ്പിനൊടുവിൽ 2020-ൽ 'കാട്ടു കടൽ കുതിരകൾ', 'അയ്യപ്പനും കോശിയും' ചെയ്ത ശേഷം 2022-ൽ '21 വൺ ഗ്രാം', ' ലളിതം സുന്ദരം', 'ട്വൽത്ത് മാൻ', 'വാശി', 'ലാസ്റ്റ് 6 ഹവേർസ്' എന്നീ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്. അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ നാഴികകല്ലായിരുന്നു. 'സി പി ഒ സുജിത്' എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗംഭീര കയ്യടിയാണ് ആ കഥാപാത്രത്തിലൂടെ അനു മോഹൻ കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് സിനിമയിൽ സജ്ജീവമായ താരം 2023-ൽ ഫഹദ് ഫാസിൽ ചിത്രം 'ധൂമം'ത്തിലും സുപ്രധാന വേഷത്തിലെത്തി. 2024-ൽ 'സീക്രട്ട് ഹോം', 'ബിഗ് ബെൻ', 'ഹണ്ട്', 'കഥ ഇന്നുവരെ' എന്നീ ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രേക്ഷക ഹൃദയങ്ങളിലും മലയാളം ഫിലിം ഇന്റസ്ട്രിയിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ അനു മോഹന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത 'കഥ ഇന്നുവരെ' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് നായകനാവുന്ന 'വിലായത്ത് ബുദ്ധ', ശ്രീനാഥ് ഭാസിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന 'വികാരം' എന്നിവയാണ് താരത്തിന്റെതായ് ഇനി വരാനിരിക്കുന്ന സിനിമകൾ.