ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു, രണ്ടാം പകുതി വികാരഭരിതം ; ‘ആകാശംലോ ഓക താര’യെ പ്രശംസിച്ച് ചിരഞ്ജീവി
ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ആകാശംലോ ഓക താര’ എന്ന ചിത്രത്തിന് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പ്രശംസ. ചിത്രം കണ്ടതിനുശേഷം അഭിനേതാക്കളുടെ പ്രകടനങ്ങളെയും കഥപറച്ചിലിനെയും പ്രശംസിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ചിരഞ്ജീവി തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. അവിശ്വസനീയമായ ബോധ്യത്തോടെയും മിഴിവോടെയും ഇത്രയും പ്രചോദനാത്മകമായ ഒരു കഥ സ്ക്രീനിലേക്ക് കൊണ്ടുവന്നതിന് സംവിധായകൻ പവൻ സാദിനേനിയെ അദ്ദേഹം അഭിനന്ദിച്ചു.
ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ആകാശംലോ ഓക താര’ എന്ന ചിത്രത്തിന് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പ്രശംസ. ചിത്രം കണ്ടതിനുശേഷം അഭിനേതാക്കളുടെ പ്രകടനങ്ങളെയും കഥപറച്ചിലിനെയും പ്രശംസിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. രണ്ടാം പകുതി തന്നെ ഏറെ വികാരഭരിതനാക്കിയെന്നും, യുവ മനസ്സുകളെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഈ കഥ കുട്ടികളോടൊപ്പം മാതാപിതാക്കൾ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ചിരഞ്ജീവി തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. അവിശ്വസനീയമായ ബോധ്യത്തോടെയും മിഴിവോടെയും ഇത്രയും പ്രചോദനാത്മകമായ ഒരു കഥ സ്ക്രീനിലേക്ക് കൊണ്ടുവന്നതിന് സംവിധായകൻ പവൻ സാദിനേനിയെ അദ്ദേഹം അഭിനന്ദിച്ചു. “ഞാൻ ‘ആകാശംലോ ഓക താര’ കണ്ടു, എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച ചിത്രമായിരുന്നു അത്. രണ്ടാം പകുതി മുഴുവൻ പ്രത്യേകിച്ച് വികാരഭരിതമായിരുന്നു, എന്നെ വളരെയധികം വികാരഭരിതനാക്കി” എന്ന് അദ്ദേഹം തെലുങ്കിൽ കുറിച്ചു.
പ്രധാന താരങ്ങളെയും ചിരഞ്ജീവി പ്രശംസിച്ചു. സ്വാഭാവിക പ്രകടനത്തിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന് ദുൽഖർ സൽമാനെയും സാത്വിക വീരവല്ലിയെയും അദ്ദേഹം അഭിനന്ദിച്ചു. ശ്രുതി ഹാസൻ, റുഹാനി ശർമ്മ ഉൾപ്പെടെയുള്ള മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി.വി. പ്രകാശ് കുമാറിന്റെ സംഗീതത്തെയും സുജിത് സാരംഗിന്റെ ഛായാഗ്രഹണത്തെയും മെഗാസ്റ്റാർ പ്രത്യേകം പ്രശംസിച്ചു. കഥയിലെ വികാരങ്ങളെ മനോഹരമായി വർദ്ധിപ്പിക്കാനും കൂടുതൽ ഹൃദയസ്പർശിയാക്കാനും ഇവ സഹായിച്ചെന്നും, മറ്റ് സാങ്കേതിക വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിലെ സന്ദേശം യുവമനസ്സുകളിൽ അർത്ഥവത്തായ സ്വാധീനം ചെലുത്തുമെന്ന് താൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നതായും, അതിനാൽ എല്ലാ മാതാപിതാക്കളും കുട്ടികളോടൊപ്പം സിനിമ കാണണമെന്ന് ശക്തമായി അഭ്യർത്ഥിക്കുന്നതായും ചിരഞ്ജീവി വ്യക്തമാക്കി.