'ചിന്ന ചിന്ന ആസൈ' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്

 

 മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റ് ഓൺലൈൻ വഴി അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലർ ദിവസങ്ങൾ മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ഇതെന്നാണ് ട്രെയ്ലർ നൽകിയ സൂചന.

വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ്ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് ചിന്ന ചിന്ന ആസൈ. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.