‘പുരുഷവിദ്വേഷി’ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി ചിന്മയി ശ്രീപദ

 തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ‘പുരുഷവിദ്വേഷി’ എന്ന അധിക്ഷേപ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി 
പ്രശസ്ത ഗായിക ചിന്മയി ശ്രീപദ.

 

 തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ‘പുരുഷവിദ്വേഷി’ എന്ന അധിക്ഷേപ പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി 
പ്രശസ്ത ഗായിക ചിന്മയി ശ്രീപദ. പുരുഷന്മാരെ വെറുക്കുന്ന ചിന്മയി വിവാഹം കഴിക്കാതെ സ്വന്തം നിലയ്ക്ക് ജീവിക്കണമെന്നായിരുന്നു ഒരു എക്സ് ഉപയോക്താവിന്റെ പരിഹാസം. എന്നാൽ, പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവർക്ക് ലഭിക്കേണ്ട നിയമപരിരക്ഷയെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താനെന്ന് ചിന്മയി തുറന്നടിച്ചു.

ആൺകുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയും, സ്ത്രീകൾക്കും പുരുഷന്മാർക്കും നേരെയുണ്ടാകുന്ന ചൂഷണങ്ങൾക്കെതിരെയും ഒരുപോലെ പ്രതികരിക്കുന്ന തന്നെ പുരുഷവിരോധിയായി ചിത്രീകരിക്കുന്നത് കടുത്ത പ്രതികാരമനോഭാവത്തോടെയാണെന്നും താരം വ്യക്തമാക്കി.