ബാച്ച്ലര്‍ പാര്‍ട്ടി Deux'ലെ ചന്തു സലീം കുമാറിന്റെ പോസ്റ്റര്‍ പുറത്ത്
ചുണ്ടില്‍ ഒരു സിഗരറ്റും തോക്കുമായി നില്‍ക്കുന്ന മമ്മുവിനെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്.
Oct 21, 2026, 13:09 IST
ചന്തു അവതരിപ്പിക്കുന്ന മമ്മു എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.
അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux'- ലെ ചന്തു സലീംകുമാറിന്റെ പോസ്റ്റര്‍ പുറത്ത്. ചന്തു അവതരിപ്പിക്കുന്ന മമ്മു എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്.
ചുണ്ടില്‍ ഒരു സിഗരറ്റും തോക്കുമായി നില്‍ക്കുന്ന മമ്മുവിനെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. അടുത്തിടെ നടന്‍ ടൊവിനോ തോമസിന്റെയും നസ്ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 19 -നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.