സെന്‍സര്‍ ബോര്‍ഡ് ബിജെപിയുടെ പുതിയ സഖ്യകക്ഷി ; തമിഴ്‌നാട് നിയമ മന്ത്രി
'പരാശക്തി'യില്‍ സിബിഎഫ്‌സി നിര്‍ദേശിച്ച മാറ്റങ്ങള്‍ നിര്‍മാതാക്കള്‍ വരുത്തി. അതുകൊണ്ടാണ് അനുമതി കിട്ടിയതെന്നും രഘുപതി പറഞ്ഞു.
Jan 11, 2026, 15:58 IST
ഡിഎംകെയ്ക്ക് നടപടികളില്‍ ഒരു പങ്കുമില്ല. ഇത്തരം നീക്കങ്ങളെ നേരിടാന്‍ ഡിഎംകെയ്ക്ക് അറിയാം
വിജയ് ചിത്രമായ ജനനായകന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് നിയമമന്ത്രി. സെന്‍സര്‍ ബോര്‍ഡ് ബിജെപിയുടെ പുതിയ സഖ്യകക്ഷി ആണെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു. പുതിയ സഖ്യകക്ഷികളെ കിട്ടാന്‍ സെന്‍സര്‍ ബോര്‍ഡിനെ ദുരുപയോഗം ചെയ്യുകയാണ്.
ഡിഎംകെയ്ക്ക് നടപടികളില്‍ ഒരു പങ്കുമില്ല. ഇത്തരം നീക്കങ്ങളെ നേരിടാന്‍ ഡിഎംകെയ്ക്ക് അറിയാം. 'പരാശക്തി'യില്‍ സിബിഎഫ്‌സി നിര്‍ദേശിച്ച മാറ്റങ്ങള്‍ നിര്‍മാതാക്കള്‍ വരുത്തി. അതുകൊണ്ടാണ് അനുമതി കിട്ടിയതെന്നും രഘുപതി പറഞ്ഞു.