കാൻസർ വന്ന ശേഷം ജീവിതം മാറി ; മനസ്സ് തുറന്ന് അംബിക പിള്ള
മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ അംബിക പിള്ള മലയാളികൾക്ക് സുപരിചിതയാണ്. ഇന്ന് ഏറെ പ്രചാരമുള്ള മേക്കോവർ എന്ന ആശയം മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഇവരായിരുന്നു. ഇപ്പോൾ തനിക്ക് കാൻസർ സ്ഥിരീകരിച്ചതിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അംബിക തുറന്നുപറയുകയാണ്.

'പല രാജ്യങ്ങളിലും നഗരങ്ങളിലുമായുള്ള ഓട്ടമായിരുന്നു. ഹെയർ സ്റ്റൈലിസ്റ്റായും മേക്കപ്പ് ആർട്ടിസ്റ്റായുള്ള 35 വർഷത്തെ ജീവിതം. ദിവസം പത്തുമണിക്കൂറൊക്കെ ജോലി ചെയ്തിരുന്നു. വ്യായാമം ഒന്നും ചെയ്തിരുന്നേയില്ല. കാൻസർ പിടിപെട്ടതിനു ശേഷം എന്റെ ജീവിതം മാറി. സലോൺ, മേക്കപ് ആർട്ടിസ്റ്റ് തുടങ്ങിയ ജോലിയിൽ നിന്നെല്ലാം റിട്ടയർ ചെയ്തു. ഇപ്പോൾ എന്റെ ഫ്രിഡ്‌ജിൽ മിൽക് ഷേക്കോ ജങ്ക് ഫൂഡോ ഒന്നുമില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രമേയുള്ളൂ.
ദിവസവും നടക്കാൻ പോകും. സമ്മർദമൊന്നുമില്ലാതെ ശാന്തമായിരിക്കും. നന്നായി ഭക്ഷണം കഴിക്കും. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ‘അംബിക പിള്ള സ്കിൻ ആൻഡ് ഹെയർ കെയർ പ്രൊഡക്ട്സി’നു വേണ്ടി കുറച്ചു സമയം ചെലവഴിക്കും. എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കുക,' അംബിക പിള്ള പറഞ്ഞു.