ദൃഢം ബുക്കിംഗ് ആരംഭിച്ചു
മാര്‍ട്ടിന്‍ ജോസഫ് ഷെയ്ന്‍ നിഗത്തെ നായകനാക്കി സംവിധാനം ചെയ്യുന്ന ദൃഢം മെയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഏറേ ആഗ്രഹത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്‌നങ്ങളുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. കൊറോണ പേപ്പേഴ്‌സ്, വേല എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ന്‍ നീഗം അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തില്‍ 'പ്രൊട്ടക്ട്, സേര്‍വ്, സര്‍വൈവ്' എന്ന ടാഗ് ലൈന്‍ നല്കി ഒരുക്കുന്ന ദൃഢം ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്ന് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.
മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.