'ബോംബെ പോസിറ്റീവ്' ഫസ്റ്റ് ലുക്ക് പുറത്ത്
ലുക്മാന്‍ അവറാന്‍ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആന്‍ഡ് യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന്‍ ആണ്.
Sep 27, 2024, 19:30 IST
ലുക്മാന്‍ അവറാന്‍ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആന്‍ഡ് യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീവന്‍ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്. ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, മംമ്ത മോഹന്‍ദാസ്, സണ്ണി വെയ്ന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്‌സേന, രാഹുല്‍ മാധവ്, സൗമ്യ മേനോന്‍, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദര്‍ പാണ്ഡ്യന്‍, സുധീര്‍, അനു നായര്‍, ജയകൃഷ്ണന്‍ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂര്‍ത്തിയായത് ജൂണ്‍ അവസാന വാരമാണ്.