'ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോള്‍ താന്‍ പ്രശ്‌നക്കാരിയായി' : കങ്കണ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ബോളിവുഡിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോള്‍ താന്‍ പ്രശ്‌നക്കാരിയായി, തുറന്നു പറച്ചില്‍ നടത്തുന്ന സ്ത്രീകള്‍ക്ക് താന്‍ പിന്തുണ കൊടുത്തെങ്കിലും പിന്നീട് അവര്‍ ആരോപണത്തില്‍ നിന്ന് പിന്മാറിയെന്നും താന്‍ ഒറ്റപ്പെട്ടു എന്നുമാണ് കങ്കണയുടെ പ്രതികരണം.
 
‘ഞാന്‍ സ്ത്രീകള്‍ക്ക് അനുകൂലമായി നിലപാട് എടുത്തിരുന്നു. പക്ഷേ പണം നല്‍കി അവരെ നിശബ്ദരാക്കി. ഞാന്‍ ആ സ്ത്രീകളെ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും അവര്‍ അപ്രത്യക്ഷരായി.

ചില സ്ത്രീകള്‍ അതേ ആളുകള്‍ക്കൊപ്പം സിനിമ ചെയ്തു. ഞാന്‍ അപ്പോഴും അവരെ തിരയുകയായിരുന്നു. ആ സ്ത്രീകളില്‍ എനിക്ക് നിരാശയായി. ഞാന്‍ ഒറ്റപ്പെട്ടു. ഞാന്‍ പ്രശ്‌നക്കാരിയായി.’- കങ്കണ പറഞ്ഞു.

ഈ റിപ്പോര്‍ട്ട് ആ സമയത്ത് പുറത്തുവന്നിരുന്നെങ്കില്‍. എല്ലാ ഇന്‍ഡസ്ട്രികളേയും ഒന്നിപ്പിക്കാമായിരുന്നു. ഞാന്‍ ഒറ്റപ്പെടുകയും എനിക്കെതിരെ കേസ് കെടുത്ത് ജയിലിലാക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ഹേമ കമ്മിറ്റി നേരത്തെ പുറത്തുവന്നിരുന്നെങ്കില്‍ അത്തരം തുറന്നു പറച്ചിലുകള്‍ക്ക് ശക്തിയേകുമായിരുന്നു. ആ സ്ത്രീകള്‍ ആരോപണവുമായി രംഗത്തെത്തിയപ്പോള്‍ ഞാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആ ശബ്ദങ്ങള്‍ മൂടപ്പെട്ടുവെന്നും കങ്കണ പറഞ്ഞു.