ഒരുപാട് നാള്‍ ബോഡി ഷെയ്മിങ് ഏറ്റുവാങ്ങി, ഒടുവില്‍ നാഷണല്‍ അവാര്‍ഡ് ; ഇന്ദ്രന്‍സിനെ പുകഴ്ത്തി സൂര്യ

അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു.

 

കറുപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

നിരവധി വേഷങ്ങളിലൂടെ മലയാളികളെ അത്ഭുതപ്പടുത്തിയ നടന്‍ ആണ് ഇന്ദ്രന്‍സ്. സൂര്യ ചിത്രം കറുപ്പിലും ഇന്ദ്രന്‍സ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടന്‍ സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ചര്‍ച്ചയാകുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. കറുപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാന്‍ നാഷണല്‍ അവാര്‍ഡ് വാങ്ങിയപ്പോള്‍ അദ്ദേഹവും നാഷണല്‍ അവാര്‍ഡ് വാങ്ങി. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുപാട് നാള്‍ അദ്ദേഹത്തെ വച്ച് ബോഡി ഷെയ്മിങ് ആണ് ചെയ്തുകൊണ്ടിരുന്നത്. യൂട്യൂബില്‍ ചെന്ന് ഇന്ദ്രന്‍സ് മൂവി ആക്ടിങ് എന്ന് സെര്‍ച്ച് ചെയ്താല്‍ അദ്ദേഹത്തിന്റെ ഓരോ സിനിമയിലെയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരും. ഒരു കോസ്റ്റ്യൂം ഡിസൈനറായി ആരംഭിച്ച് പിന്നീട് ചെറിയ റോളുകള്‍ ചെയ്ത് ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന തരത്തിലുള്ള ഹീറോ ആയി അദ്ദേഹം മാറി. നാലാം ക്ലാസ് വരെയാണ് അദ്ദേഹം പഠിച്ചിട്ടുള്ളത്. ഇപ്പോള്‍ തിരിച്ചുപോയി അദ്ദേഹം ഏഴാം ക്ലാസിലെ എക്‌സാം എഴുതി. സ്വപ്നങ്ങള്‍ക്ക് എക്‌സ്പയറി ഡേറ്റ് ഇല്ല', സൂര്യ പറഞ്ഞു.