തിയേറ്ററുകളിൽ മുന്നേറി ആക്ഷൻ കിംഗിന്റെ ‘ബ്ലാസ്റ്റ്’

 ആക്ഷൻ സ്റ്റാർ അർജുൻ സർജയെ കേന്ദ്രകഥാപാത്രമാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ മുന്നേറുന്നു. മെയ് 28-ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫാമിലി ആക്ഷൻ എന്റർടൈനറായി എത്തിയ ചിത്രത്തിൽ അർജുനൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരു കരാട്ടെ മാസ്റ്ററുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ചിലർ കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നു. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്.

ആഗോള കളക്ഷൻ ഏകദേശം 21 കോടി രൂപ ചിത്രം ഇതുവരെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 16.03 കോടി രൂപ ചിത്രം നേടി. വിദേശ വിപണികളിൽ നിന്ന് മാത്രം 5.15 കോടി രൂപയാണ് ചിത്രം വാരിയത്. എജിഎസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിൽ അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, വിവേക് പ്രസന്ന തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് രാഘവ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.