‘ഒരു ആരാധകൻ എൻ്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ട്’: ദുരനുഭവം പങ്കുവെച്ച് നടൻ അജിത്ത് കുമാര്‍

‘ഒരു ആരാധകൻ എൻ്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ട്. വാഹനത്തില്‍ കയറിയതിനു ശേഷം കൈയില്‍ നിന്നു ചോര വന്നു. അപ്പോ‍ഴാണ് ഞാൻ അക്കാര്യം ശ്രദ്ധിക്കുന്നത്’ നടൻ അജിത്ത് കുമാര്‍ പറയുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ സെലിബ്രിറ്റികള്‍ ആരാധകരോട് എങ്ങനെ പെരുമാറണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരനുഭവം നടൻ പങ്കുവെച്ചത്.
 
ആരാധകർ തൻ്റെ വാഹനം പിടിച്ചു നിർത്തി സെൽഫി എടുക്കാൻ താൻ ജനാല തുറന്ന് പുറത്തേക്ക് വരണമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സമയങ്ങളുണ്ടെന്ന് അജിത്ത് പറഞ്ഞു. ആരാധകരാണ്, തന്നെ ഉപദ്രവിക്കില്ല എന്ന് സെലിബ്രിറ്റി എങ്ങനെ അറിയുമെന്ന് അജിത്ത് ചോദിച്ചു. ഒരിക്കൽ ഒരാൾ തനിക്ക് ഹസ്തദാനം നല്‍കി തൻ്റെ കൈപ്പത്തിയില്‍ മുറിവുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.

ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കിയതിൻ്റെ പാടുകൾ തൻ്റെ കൈകളിലുണ്ടെന്ന് നടൻ പറഞ്ഞു. സെലിബ്രിറ്റികളെ തൊടാൻ ആഗ്രഹിക്കുന്ന ധാരാളം ആരാധകരുണ്ട്. 2005ലാണ് ഇക്കാര്യം സംഭവിക്കുന്നത്. ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. ധാരാളം ആളുകൾ കൈകൾ നീട്ടിപ്പിടിക്കാറുണ്ട്. ഒരു തവണ താൻ കൈകൊടുത്തിട്ട് കാറിൽ കയറി. പിന്നീട് എൻ്റെ കൈകളിലേക്ക് നോക്കിയപ്പോ‍ഴാണ് രക്തം വരുന്നതായി എനിക്ക് മനസ്സിലായതെന്ന് നടൻ പറയുന്നു.