‘ബൈസൺ’ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് ഇതാ...

 

ധ്രുവ് വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബൈസൺ’. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തിൽ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തിൽ ലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

ദീപാവലി റിലീസായി എത്തുന്ന ബൈസണിലെ ആദ്യ ഗാനം സെപ്റ്റംബർ ഒന്നിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോർട്ട്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ധ്രുവ് നായകനാകുന്ന ബൈസണെന്ന് സംവിധായകൻ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു.

ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിർമ്മിക്കുക. അതേസമയം ധനുഷ് നായകനായി വേഷമിടുന്ന ഒരു ചിത്രവും മാരി സെൽവരാജിന്റേതായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിൽ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.