വിവാഹത്തിന് മറ്റാരെക്കാളും മുൻപേ നേരിട്ട് വന്ന് വിളിക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു വ്യക്തി ; ബൂസ്റ്റും വാങ്ങിയെത്തി മോളിച്ചേച്ചിയെ ക്ഷണിച്ച് ബിനീഷ്

നടി മോളി കണ്ണമാലിയുടെ വീട്ടിലെത്തി വിവാഹം ക്ഷണിച്ച് ബിനീഷ് ബാസ്റ്റിൻ. മധുരപലഹാരങ്ങളും ബൂസ്റ്റും വാങ്ങിയാണ് ബിനീഷ് എത്തിയത്. മോളി കണ്ണമാലിയുടെ പ്രശസ്തമായ ബിനീഷിന്റെ വിവാഹം നടന്നുകാണുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇതൊരു വലിയ ആസ്വാസമാകുമെന്നും മോളി കണ്ണമാലി പറഞ്ഞു.

 

നടി മോളി കണ്ണമാലിയുടെ വീട്ടിലെത്തി വിവാഹം ക്ഷണിച്ച് ബിനീഷ് ബാസ്റ്റിൻ. മധുരപലഹാരങ്ങളും ബൂസ്റ്റും വാങ്ങിയാണ് ബിനീഷ് എത്തിയത്. മോളി കണ്ണമാലിയുടെ പ്രശസ്തമായ ബിനീഷിന്റെ വിവാഹം നടന്നുകാണുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇതൊരു വലിയ ആസ്വാസമാകുമെന്നും മോളി കണ്ണമാലി പറഞ്ഞു. തന്റെ അമ്മയുടേയും മോളി കണ്ണമാലിയുടേയും രൂപവും സംസാരവും പെരുമാറ്റവും ഒരുപോലെയാണെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ കൂടിക്കാഴ്ചയുടെ വീഡിയോ ബിനീഷ് പുറത്തുവിട്ടിട്ടുണ്ട്.

"എന്റെ വിവാഹത്തിന് മറ്റാരെക്കാളും മുൻപേ നേരിട്ട് വന്ന് വിളിക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു വ്യക്തി മോളിച്ചേച്ചിയാണ്. മോളിച്ചേച്ചിക്ക് എന്ത് ആപത്ത് വരുമ്പോഴും ഒരു കൈത്താങ്ങായി ഞാൻ ഉണ്ടാകും. മുൻപ് മോളിച്ചേച്ചി അസുഖമായി കിടന്നപ്പോൾ ഞാൻ സഹായിച്ചിരുന്നു. മോളിച്ചേച്ചിയുടെ പാചകവും സംസാരശൈലിയും ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ് അതിനാൽ മോളി ചേച്ചി ഒരു യുറ്റ്യൂബ് ചാനൽ തുടങ്ങണം. അതിനു 'ചാളമേരി' എന്ന് പേരിടണം. മോളിച്ചേച്ചി ഉണ്ടാക്കുന്ന ചാളക്കറിയും മറ്റും കാണാൻ പ്രവാസികളടക്കം നിരവധി ആരാധകർ ഉണ്ടാകും. കല്യാണത്തിന് എന്തായാലും മോളിച്ചേച്ചി വന്നു ഭക്ഷണം കഴിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്." ബിനീഷ് പറഞ്ഞു.

"ബിനീഷിന്റെ കല്യാണം ഉറപ്പിച്ചത് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. ബിനീഷ് വിവാഹം കഴിക്കുന്നതോടെ അവന്റെ അമ്മയ്ക്ക് ഒരു കാവലും കൂട്ടും ഉണ്ടാകും. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ബിനീഷിന്റെ അമ്മ. മരിക്കുന്നതിന് മുൻപ് ഇവന്റെ വീട്ടിൽ നിന്ന് ഒരു വായ ചോറ് എനിക്ക് തരുമോടാ എന്ന് ഞാൻ എപ്പോഴും ചോദിക്കുമായിരുന്നു, ഇപ്പൊ അത് സഫലമായി." ബിനീഷ് ബാസ്റ്റിനോട് മോളി പറഞ്ഞതിങ്ങനെ. കുറച്ചു നാളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ ആരോഗ്യവതിയാണെന്നും 'ദൈവസഹായം പിള്ള' എന്ന നാടകത്തിന്റെ റിഹേഴ്സൽ തിരക്കിലാണെന്നും മോളി കണ്ണമാലി പറഞ്ഞു.

ബിനീഷ് ബാസ്റ്റിനും അടൂർ സ്വദേശിനിയായ താരയും കഴിഞ്ഞ അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ വാർത്ത ബിനീഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. താരയാണ് തന്റെ ധനം എന്ന് അടുത്തിടെ ബിനീഷ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ നേടിയിരുന്നു.