ബിജു മേനോന്‍ നായകനാകുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' ഒക്ടോബര്‍ 2 മുതല്‍ തിയേറ്ററുകളില്‍

ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

 

നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറാണ്.

ബിജുമേനോന്‍ നായകനാകുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറാണ്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.