2026ലെ വമ്പൻ ഹിറ്റ് മലയാള ചിത്രം ഒടിടിയില്‍
ഗണപതി, സാഗര്‍ സൂര്യ, അല്‍ അമീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്‍ത പ്രകമ്പനം ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 30 ന് ആയിരുന്നു റിലീസ്. വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ പ്രകമ്പനത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. സീ5ലൂടെ പ്രകമ്പനം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 21.3 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാരെയും തിയറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. വിജയത്തിന്‍റെ കാരണവും അതുതന്നെ. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഒരു ഫുൾ പാക്ക്ഡ് എന്റർടെയ്‍നറാണ് ചിത്രം. വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും നൽകിയത് രണ്ടു മണിക്കൂർ നീണ്ട ചിരിയുടെ പൊടിപൂരമാണ്.
നവരസ ഫിലിംസും തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രം ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്‍റേതുമാണ്. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്‍ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.