കാത്തിരിപ്പിനൊടുവിൽ അത് സംഭവിക്കുന്നു  ; സന്തോഷവാർത്തയുമായി  ബിഗ്‌ബോസ് താരം സിജോ

 ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ബിഗ്‌ബോസ് താരം സിജോ. അവസാന വാരം വരെ ബിഗ്‌ബോസ്  ഷോയിലുണ്ടായിരുന്നു സിജോ. ഷോയില്‍ നിന്നും ഇറങ്ങിയാലുടന്‍ വിവാഹമാണെന്ന് സിജോ അന്ന് പറഞ്ഞിരുന്നു
 

 ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് ബിഗ്‌ബോസ് താരം സിജോ. അവസാന വാരം വരെ ബിഗ്‌ബോസ്  ഷോയിലുണ്ടായിരുന്നു സിജോ. ഷോയില്‍ നിന്നും ഇറങ്ങിയാലുടന്‍ വിവാഹമാണെന്ന് സിജോ അന്ന് പറഞ്ഞിരുന്നു. ജീവിതകഥ പറയുന്നതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും സിജോ വാചാലനായത്. സിജോ തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനായെത്തിയവരുടെ കൂട്ടത്തില്‍ ഭാവിവധുവുമുണ്ടായിരുന്നു. 

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിലായി സിജോയുടെയും ലിനുവിന്റെയും എന്‍ഗേജ്‌മെന്റ് നടക്കാന്‍ പോവുകയാണ്. സെപ്റ്റംബര്‍ 8നാണ് എന്‍ഗേജ്‌മെന്റ്. 'ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും കല്യാണത്തീയതി തീരുമാനിക്കുന്നത്. ഡ്രെസൊക്കെ സെറ്റാക്കി കഴിഞ്ഞു. എനിക്കും ലിനുവിനും അമ്മയ്ക്കുമെല്ലാം ഡ്രെസ് എടുത്തു. എന്‍ഗേജ്‌മെന്റ് അവിടെയാണ്. 

അതിന് മുന്‍പായി എനിക്ക് മാര്യേജ് കോഴ്‌സ് ഉണ്ടായിരുന്നു. മൂന്ന് ദിവസം അവിടെയായിരുന്നു. എനിക്കത് ഭയങ്കര മടുപ്പായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകളാണ്. ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി ചെയ്യാനുണ്ട്. കൊച്ചുമകന്റെ കാര്യങ്ങള്‍ തടസങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ നടക്കാനായി പ്രാര്‍ത്ഥിക്കുകയാണെന്നും സിജോ പറഞ്ഞു .