‘പ്രേംപാറ്റ’യിൽ കരാട്ടെ സണ്ണിയായി ബിബിൻ പെരുമ്പള്ളി; മാസ് ലുക്ക് പോസ്റ്റർ പുറത്ത്

ക്യാമ്പസ് പ്രണയവും സൗഹൃദവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘പ്രേംപാറ്റ’യിലെ ബിബിൻ പെരുമ്പള്ളിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കരാട്ടെ സണ്ണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. സ്റ്റൈലിഷ് മാസ് ലുക്കിലുള്ള പോസ്റ്റർ സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. 

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ലിജീഷ് കുമാറാണ്. യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

നവംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയകഥയിൽ സൗഹൃദത്തിനും യുവത്വത്തിന്റെ ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.