'ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിൽ.
തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത 'ഭരതനാട്യം 2 മോഹിനിയാട്ടം ഒടിടിയിൽ.കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ത്രില്ലർ 2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമാണ്. ഒരു കുടുംബ രഹസ്യം മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സസ്പെൻസും നർമ്മവും നിറഞ്ഞ ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു.

ഒന്നാം ഭാഗമായ ഭരതനാട്യത്തിന് പിൽക്കാലത്ത് ഒടിടിയിലൂടെ ജനപ്രീതി നേടാനായെങ്കിലും ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീർത്ത് കൊടുത്തിരിക്കുകയാണ് പ്രേക്ഷകർ. ആഗോള ബോക്‌സ് ഓഫീസിൽ 25 കോടിക്കു മുകളിൽ സിനിമ നേടിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.