അഞ്ചാം വാരത്തിലും തിയേറ്ററുകളിൽ കുതിപ്പ് തുടർന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ഗിരീഷ് എ.ഡി – നിവിൻ പോളി കൂട്ടുകെട്ടിൽയെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴും സർവ്വകാല കളക്ഷൻ റെക്കോർഡുകളുമായി ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ഗിരീഷ് എ.ഡി – നിവിൻ പോളി കൂട്ടുകെട്ടിൽയെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴും സർവ്വകാല കളക്ഷൻ റെക്കോർഡുകളുമായി ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 28-ാം ദിവസവും കേരളത്തിലുടനീളം 266 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ക്ലബ്ബ് നേട്ടവും ഈ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. നിവിൻ പോളിക്കൊപ്പം മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങി വൻതാരനിരയാണ് അണിനിരന്നിട്ടുള്ളത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കേരളത്തിന് പുറമെ തമിഴ്‌നാട്, തെലുങ്ക് സംസ്ഥാനങ്ങൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും വലിയ വിജയമാണ് നേടുന്നത്. സിനിമയുടെ ബോക്സ് ഓഫീസ് നേട്ടം നിലനിർത്താൻ അണിയറപ്രവർത്തകർ ഉപയോഗിച്ച ഷോർട് ഫിലിം അടക്കമുള്ള വേറിട്ട പ്രൊമോഷൻ തന്ത്രങ്ങളും ചിത്രത്തെ വാർത്തകളിൽ സജീവമാക്കി നിർത്തിയിട്ടുണ്ട്.
വിഷ്ണു വിജയന്റെ സംഗീതം, അജ്‌മൽ സാബുവിന്റെ ക്യാമറ, ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തിന്റെ ദൃശ്യാനുഭവം പൂർണ്ണമാക്കി. പ്രായഭേദമന്യേ കുടുംബസമേതം പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നതിനാൽ പല കേന്ദ്രങ്ങളിലും ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്.