തിയേറ്ററുകളിൽ ചിരിമഴ തീർത്ത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ; ഓണം തൂക്കിയെന്ന് സിനിമാ പ്രേമികൾ
ഓണം റിലീസായെത്തിയ നിവിൻ പോളി – മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഈ ഓണം തൂക്കിയെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. സിനിമയിലെ കോമഡി രംഗങ്ങളും പ്രധാന താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ, ആദ്യ പ്രതികരണങ്ങൾക്ക് പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ, റോഷൻ ഷാനവാസ്, ഷമീർ ഖാൻ, ശ്രീന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം തുടങ്ങിയ വിവിധ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.