ബെത്‌ലഹേം സൂപ്പർ ഹിറ്റായതിൽ അതിയായ സന്തോഷമുണ്ട് ; പൃഥ്വിരാജ് സുകുമാരൻ

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിൽ സന്തോഷം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ്

 

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിൽ സന്തോഷം പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയുടെ തുടർച്ചയായ വളർച്ചയെയും പുതിയ റെക്കോർഡുകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചത്. ബെത്‌ലഹേം സൂപ്പർ ഹിറ്റായതിൽ അതിയായ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

പണ്ട് 10-12 വർഷത്തിലൊരിക്കൽ മാത്രമാണ് ഇൻഡസ്ട്രി ഹിറ്റുകൾ സംഭവിച്ചിരുന്നതെന്നും, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അഞ്ച് ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് ചൂണ്ടിക്കാണിച്ചു. ഒരു റെക്കോർഡ് രണ്ട് മാസത്തിനുള്ളിൽ മറ്റൊരു ചിത്രം തകർക്കുകയും, വീണ്ടും വേറൊരു സിനിമ വന്ന് അത് തിരുത്തിക്കുറിക്കുകയും ചെയ്യുന്ന സാഹചര്യം ഒരു സിനിമാ ഇൻഡസ്ട്രിക്ക് സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക സിനിമയുടെ റെക്കോർഡിനെ ബെത്‌ലഹേം മറികടക്കാൻ പോകുന്നു എന്നതിൽ വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡും തകർക്കുമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും, അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇൻഡസ്ട്രിയും അതിന്റെ സാധ്യതകളും കൂടുതൽ വളരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.