ഒടിടിയിലും തരംഗമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

 നിവിൻ പോളി നായകനായി എത്തി തിയേറ്ററുകളിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജുവാണ് നായികയായി എത്തിയത്.

 

 നിവിൻ പോളി നായകനായി എത്തി തിയേറ്ററുകളിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജുവാണ് നായികയായി എത്തിയത്. ‘പ്രേമലു’ സിനിമയുടെ ഷൂട്ട് കഴിഞ്ഞയുടനെയാണ് ഗിരീഷ് തന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും, തന്നെ വിശ്വസിച്ച് ഇത്രയും വലിയൊരു കഥാപാത്രം ഏൽപ്പിച്ചതിൽ വലിയ നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെയാണ് മമിത തന്റെ സന്തോഷവും നന്ദിയും പങ്കുവെച്ചത്.

“പ്രേമലുവായാലും ബെത്‌ലഹേമായാലും, ഇതുപോലെ ഒരു മെയിൻ ഹീറോയിൻ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തന്നെ വിശ്വാസമില്ലാതിരുന്ന സമയത്ത് എന്നിൽ വിശ്വാസമുണ്ടായിരുന്ന ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്,” മമിത ചടങ്ങിൽ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും സഹപ്രവർത്തകർക്കും മമിത പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ മമിതയുടെ വാക്കുകൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾ ഏറ്റെടുക്കക്കഴിഞ്ഞു.

ബോക്സ് ഓഫീസിലെ റെക്കോർഡ് കുതിപ്പ്

ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും നേടി ബോക്സ് ഓഫീസിൽ വൻ തേരോട്ടമാണ് നടത്തിയത്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതിനോടകം ആഗോളതലത്തിൽ 330.13 കോടി രൂപയാണ് വാരികൂട്ടിയത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്.