‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്ക് പോലെയുണ്ടായി ; സംവിധായകൻ ഗിരീഷ് 

 ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും സംവിധായകൻ ഗിരീഷ് എ.ഡി. വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്ക് പോലെയുണ്ടായെന്നും, കാര്യങ്ങളെ അമിതമായി ചിന്തിച്ച് വഷളാക്കുന്ന സ്വഭാവമാണ് തന്റേതെന്നുമാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശങ്ങൾ ആദ്യം കാണുകയും അമിതമായി ചിന്തിച്ച് കാര്യങ്ങൾ വഷളാക്കുകയും ചെയ്യുന്ന സ്വഭാവമാണ് തന്റേതെന്നും, ഷൂട്ടിംഗ് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പോലും തോന്നാറില്ലെന്നും ഗിരീഷ് പറയുന്നു. പരീക്ഷയ്ക്ക് പോകുന്ന ഒരു കുട്ടിയുടെ ഭയത്തോടും മാനസിക സമ്മർദ്ദത്തോടും കൂടിയാണ് ഓരോ ദിവസവും സെറ്റിലേക്ക് പോകുന്നത്. എന്നാൽ സെറ്റിലെത്തി ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞാൽ പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാറില്ല. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ ചിത്രീകരണ വേളയിൽ വലിയ തോതിലുള്ള മാനസിക സമ്മർദ്ദമാണ് താൻ അനുഭവിച്ചതെന്നും, ഒരു ചെറിയ സീൻ എടുക്കുന്നതിനിടയിൽ ഭയം നിയന്ത്രിക്കാൻ കഴിയാതെ പാനിക് അറ്റാക്ക് പോലെയൊരു അവസ്ഥയുണ്ടായെന്നും മറ്റാരും അറിയാതെയാണ് താനത് നിയന്ത്രിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ചെയ്യുന്ന സിനിമയായതിനാലാകാം ഇത്രയും സമ്മർദ്ദം അനുഭവപ്പെട്ടത്, എന്നാൽ അത്തരം ഭാരങ്ങൾ തലയിലേറ്റേണ്ടതില്ലെന്ന് ഇപ്പോൾ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിവിൻ പോളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം ആഗോളതലത്തിൽ 300 കോടി രൂപ നേടിയിട്ടുണ്ട്. ‘ജസ്റ്റിൻ’ എന്ന കഥാപാത്രമായി നിവിൻ പോളിയും ‘ആഷ്ലി’യായി മമിത ബൈജുവും തിയേറ്ററുകളിൽ തീർത്ത ആകർഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിൻ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബോക്‌സ് ഓഫീസ് നേട്ടമാണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.