ഓണത്തിന് ചിരിയുടെ പൂക്കാലവുമായി ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’എത്തുന്നു

 നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന, ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’. ഓർബിറ്റിങ്ങും ഗോസ്റ്റിങ്ങും സിഗ്മയും പോലുള്ള ജെൻ-സിയുടെ പുതിയ പദപ്രയോഗങ്ങളും അടിമുടി ഫൺ മുഹൂർത്തങ്ങളും കോർത്തിണക്കിയെത്തുന്ന ചിത്രം ഈ ഓണത്തിന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിൽ ജസ്റ്റിൻ, ആഷ്‌ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം തികച്ചും ഒരു ഫൺ റൈഡ് ആയിരിക്കുമെന്നാണ് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ഷ്യാം മോഹൻ, ശ്രിന്ദ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾകൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. അജ്മൽ സാബു ക്യാമറയും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.