അന്യഭാഷകളിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ വൻ വിജയത്തിലേക്ക്

 മലയാളത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അന്യഭാഷകളിലും വൻ വിജയത്തിലേക്ക്. കേരളത്തിലെ കുതിപ്പിന് പിന്നാലെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ ജനപ്രീതി വിളിച്ചോതുന്ന തരത്തിൽ തെലങ്കാനയിലും സിനിമയ്ക്ക് ഏർലി മോർണിംഗ് ഷോകൾ ആരംഭിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ഏറ്റവും വലിയ സ്ക്രീനായ മൈത്രി വിമൽ 70 എംഎം-ൽ ഇന്ന് രാവിലെ 8 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ പ്രദർശിപ്പിച്ചത്. ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ആണ് തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും തിയേറ്റർ വിതരണം ഏറ്റെടുത്തിരിക്കുന്നത്. തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സുമായി സഹകരിച്ചാണ് ചിത്രം അന്യഭാഷകളിൽ എത്തിച്ചിരിക്കുന്നത്.

ഗിരീഷ് എ.ഡി.-ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിൽ പിറന്ന ഈ സൂപ്പർഹിറ്റ് ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതുകയാണ്. മലയാള സിനിമയ്ക്ക് പുറത്ത് ലഭിക്കുന്ന ഈ സ്വീകാര്യത വ്യവസായത്തിന് തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് പുറത്ത് കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.