അതിരടിക്ക് വേണ്ടി 15 കിലോ കുറച്ചു; ബേസിൽ
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അതിരടി. റിയാ ഷിബുവാണ് ചിത്രത്തില്‍ ബേസിലിന്റെ നായികയായി എത്തുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി നടത്തിയ ട്രാൻഫോമേഷനെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ഇപ്പോൾ. അതിരടിക്ക് വേണ്ടി 15 കിലോ താൻ കുറച്ചുവെന്ന് ബേസിൽ പറഞ്ഞു, ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'മരണമാസ് കഴിഞ്ഞിട്ട് ഒരു മെയിൻ ലീഡ് റോൾ റിലീസ് അതിരടിയാണ്. ഒരു വർഷമായി കഴിഞ്ഞ ഏപ്രിൽ ആയിരുന്നു മരണമാസ്. ഈ സിനിമയിലേക്ക് വരുമ്പോൾ ആ റോളിനും ആ ക്യാരക്ടർ വർക്ക് ആകുമ്പോൾ ഉണ്ടാകുന്ന ഇമ്പാക്ട്ടും എനിക്ക് നന്നായി അറിയാം. സിനിമയുടെ പ്രൊഡ്യൂസർ കൂടി ആകാൻ ഞാൻ തീരുമാനിക്കുകയൂം ചെയ്തു. ഒരു ആക്ടർ എന്ന നിലയിൽ ഈ ഒരു പോയിന്റ് എത്തി. പൊന്മാൻ, സൂക്ഷമദർശിനി പോലുള്ള സിനിമകൾ വന്നപ്പോൾ അതിൽ നിന്ന് പുറകോട്ട് പോകാൻ കഴിയില്ല. ആളുകൾ പ്രതീക്ഷ വെക്കുന്നുണ്ട് അതുകൊണ്ട് കഥാപാത്രം മികച്ചത് ആകാൻ വേണ്ടി കൂടുതൽ പരിശ്രമിക്കണം. ഇതിൽ നിന്ന് ബാക്കോട്ട് പോകാനുള്ള ഒരു സ്പേസ് ഇല്ല. ആ ഒരു ബാധ്യത കൂടെ ഉണ്ട്.
ഒരു കോളേജ് ക്യാരക്ടർ എന്ന് പറയുമ്പോൾ തീർച്ചയായിട്ടും ഞാൻഒരു കോളേജിൽ പഠിക്കുന്ന പ്രായമല്ല. എനിക്ക് ഒരു ഭാര്യ ഉണ്ട് കുട്ടി ഉണ്ട്. എല്ലാം ആളുകൾക്ക് അറിയുന്ന കാര്യമാണ്. വെറുതെ ക്ലീൻ ഷേവ് ചെയ്ത് വന്നിട്ട് കോളേജ് പയ്യനാണ് എന്ന് പറയുന്നതിൽ കാര്യമില്ല. ബാക്കി എല്ലാം വേണമെങ്കിൽ പൈസ കൊടുത്ത് എന്തും നേടാം പക്ഷേ ബോഡിയ്ക്ക് വേണ്ടി നമ്മൾ തന്നെ പണി എടുക്കണം. കുറച്ചധികം സമയം ഇൻവെസ്റ്റ് ചെയ്യുക എന്നുള്ളതല്ലാതെ വേറെ ഓപ്ഷൻ ഇല്ല. ഇതിനു വേണ്ടി വേറെ അഭിനയം ബാക്കി ഒന്നും ചെയ്യുന്നില്ല എന്നുള്ള ഒരു സ്പേസിലേക്ക് വന്നു.
ഒരു പത്ത് മാസം ഇതിനുവേണ്ടി തന്നെ ഫാസ്റ്റിങ്ങും വർക്കഔട്ടും ഡെയിലി ഒന്ന് രണ്ടു മണിക്കൂർ ചെയ്തു. എക്സ്ട്രീം ആയിട്ടുള്ള ഒരു എഫർട്ട് ഇട്ടിട്ടുണ്ടായിരുന്നു. ട്രയൽ ലോക്ക് ചെയ്യുമ്പോൾ എല്ലാവരും കോളജ് പയ്യൻ എന്ന് പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരുന്നു. പണി എടുത്തതിൽ ഒരു കാര്യം ഉണ്ടാക്കിയ എന്ന് പറയുന്നത് കോൺഫിഡൻസ് കൂട്ടിയിരുന്നു. പാന്റിന്റെ അളവ് ഇപ്പോ 28 ആണ്. ആദ്യം 34 ആയിരുന്നു. മൊത്തം 15 കിലോ കുറഞ്ഞു. 60 കിലോ ആണ് എന്റെ വൈറ്റ് ഇപ്പോൾ. സിനിമയ്ക്ക് വേണ്ടിയിട്ട് പാർട്ട് ഓഫ് മൈ ലൈഫ് തന്നെ ഒരു രണ്ടു വർഷം ഇതിനുവേണ്ടി കംപ്ലീറ്റ് ആയിട്ട് ഡെഡിക്കേറ്റ് ചെയ്തിട്ടുണ്ട്,'ബേസിൽ പറഞ്ഞു