ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവാകുന്ന അതിരടി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് ; ബേസില്‍ ജോസഫിന്റെ പുതിയ ലുക്ക് വൈറല്‍
ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Dec 29, 2025, 13:19 IST
സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്.
ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവാകുന്ന അതിരടി എന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബേസില്‍ ജോസഫിന്റെ കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബേസില്‍ ജോസഫ് പുതിയ ലുക്കിലാണ് ചിത്രത്തില്‍ എത്തുന്നത്.
ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. 2026ല്‍ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.