‘ബാലൻ’ ഇനി ഒടിടിയിൽ കാണാം
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വൻ വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
Jul 31, 2026, 18:05 IST
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വൻ വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജിത്തു മാധവൻ തിരക്കഥയൊരുക്കി ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസയും ബോക്സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ മാർഷേ ഡു ഫിലിമിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഒരമ്മയുടെയും മകന്റെയും ജീവിത പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, ടൊവിനോ തോമസ്, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം കാണാൻ സാധിക്കും.