ഒടിടിയിലും ബാലന്‍ ഹിറ്റ്
ഡിജിറ്റല്‍ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 ദശലക്ഷം (10 കോടി) സ്ട്രീമിംഗ് മിനിറ്റുകള്‍ പിന്നിട്ടു.
Aug 5, 2026, 13:35 IST
കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
'ബാലന്‍ ദി ബോയ്' ഒടിടിയിലും മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. ഡിജിറ്റല്‍ പ്രീമിയറിന് ശേഷം വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 ദശലക്ഷം (10 കോടി) സ്ട്രീമിംഗ് മിനിറ്റുകള്‍ പിന്നിട്ടു.
കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ജൂലൈ 31-ന് പ്രീമിയര്‍ ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ നേടിയ മികച്ച പ്രതികരണം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ആവര്‍ത്തിച്ചുകൊണ്ട്, ഈ വര്‍ഷത്തെ സി 5-ലെ ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.
കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.