കേരളത്തേയും സംസ്‌കാരത്തേയും കളിയാക്കുന്നു;  അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, കാളിദാസ് ജയറാം

 മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള താരമാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം അടുത്തിടെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ആശകൾ ആയിരം എന്ന ചിത്രം. തിയേറ്ററിൽ മികച്ച വിജയമായിരുന്നു സിനിമ നേടിയിരുന്നത്. സിനിമയുടെ ഭാഗമായി തമിഴ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ കാളിദാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ അടുത്ത് കണ്ട ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിനായിരുന്നു കാളിദാസിന്റെ മറുപടി.

'ഈയ്യടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനേയും സംസ്‌കാരത്തേയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല'' എന്നാണ് നടൻ. നടന്റെ ഈ വാക്കുകൾ ഇപ്പോൾ സോസ് മീഡിയയിൽ വൈറലായി മാറുകയാണ്.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്ത സിനിമയാണ് 'പരം സുന്ദരി'. റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. തിയേറ്ററിൽ എത്തിയപ്പോഴും പ്രതീക്ഷിച്ച വിജയമല്ല സിനിമയ്ക്ക് ലഭിച്ചത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്.