9 വര്‍ഷം നീണ്ട ബാഹുബലിയുടെ ആ റെക്കോര്‍ഡ് തകര്‍ത്ത് ധുരന്ദര്‍ 2

'ബാഹുബലി 2'ന്റെ ഒമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് വെറും 11 ദിവസം കൊണ്ട് ധുരന്ദര്‍ തകര്‍ത്തത്. '

 

വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയും 'ധുരന്ദര്‍' ആയി മാറി.

'ധുരന്ദര്‍ 2 ' തിയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ സിനിമ ഇടം നേടിയിട്ടുണ്ട്. 1000 കോടി ക്ലബ്ബില്‍ ചിത്രം ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയും 'ധുരന്ദര്‍' ആയി മാറി.

'ബാഹുബലി 2'ന്റെ ഒമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് വെറും 11 ദിവസം കൊണ്ട് ധുരന്ദര്‍ തകര്‍ത്തത്. 'ബാഹുബലി 2' നേരത്തെ 20.78 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ആ റെക്കോഡ് തകര്‍ത്ത 'ധുരന്ദര്‍' ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ഈ വാര്‍ത്തയറിഞ്ഞതോടെ 'ബാഹുബലി ടീം' ധുരന്ദറിന് ആശംസകള്‍ അറിയിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ''ബാഹുബലി 2-ന്റെ 9 വര്‍ഷം പഴക്കമുള്ള റെക്കോഡുകള്‍ തകര്‍ത്ത് ഇന്ത്യയിലും അമേരിക്കയിലും ലോകമെമ്പാടും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്ന ആദിത്യ ധറിനും ധുരന്ദര്‍ 2-ന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍'', എന്നാണ് ബാഹുബലി ടീം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.