തുടരെ, തുടരെ ലീക്കായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ
Updated: Dec 18, 2025, 18:10 IST
ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തിയ ബോളിവുഡ് ഹൊറർ കോമഡി ചിത്രം തമ്മ ഒ.ടി.ടിയിൽ. ലോകക്കുശേഷം ഇന്ത്യൻ സിനിമയിൽ എത്തുന്ന അടുത്ത അമാനുഷിക സിനിമയാകും തമ്മ എന്നായിരുന്നു ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. ലോകക്ക് ലഭിച്ച സ്വീകീര്യത തമ്മക്കും പ്രതീഷിക്കുന്നുവെന്നും ചിത്രത്തിന്‍റെ നിർമാതാക്കൾ പറഞ്ഞിരുന്നു. തിയറ്റർ റിലീസ് കഴിഞ്ഞ് ആറ് ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. ബോക്സ്ഓഫീസിൽ വിജയമായ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് തിയറ്ററിൽ ലഭിച്ചത്. ആമസോൺ പ്രൈം വിഡിയോസാണ് ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നു മുതൽ ചിത്രം പ്ലാറ്റ്ഫോമിൽ കാണാം.
മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ അഞ്ചാമത് ചിത്രമാണ് തമ്മ. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കിയിരിക്കുന്നത്. ഒരു സാങ്കൽപിക ലോകത്തു നടക്കുന്ന ഒരു അമാനുഷിക ഹൊറർ-കോമഡിയാണ് തമ്മ. ഇന്ത്യയിൽ നിന്ന്135 കോടിയും ആഗോളതലത്തിൽ 187 കോടിയുമാണ് ചിത്രം നേടിയത്.
4
തുടരെ, തുടരെ ലീക്കായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ
ഒന്നിന് പിറകെ ഒന്നായി ലീക്കായി ആഗോള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാർവെലിന്റെ അവേഞ്ചേഴ്‌സ് : ഡൂംസ് ഡേ, സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറുകൾ. വളരെ സ്വകാര്യമായി നടത്തിയ ട്രെയ്‌ലറുകളുടെ പ്രത്യേക പ്രീമിയറിൽ നിന്നാവാം ട്രെയ്‌ലറുകൾ ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ.
വളരെ ക്വാളിറ്റി കുറഞ്ഞ ദൃശ്യങ്ങളാണ് എക്സ്, റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നത് എങ്കിലും ട്രൈലറിന്റെ ഉള്ളടക്കം ഇതിനകം പരക്കെ ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ AI ഉപയോഗിച്ച് അവ്യക്തമായ ചിത്രങ്ങൾ എൻഹാൻസ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന തരത്തിലാക്കിയെടുത്തിട്ടും ഉണ്ട് ചില വിരുതന്മാർ എന്നതും ശ്രദ്ധേയമാണ്.
ആദ്യം അവേഞ്ചേഴ്‌സ് : ഡൂംസ് ഡേയിലെ സ്റ്റീവ് റോജേഴ്‌സിന്റെ ടീസറായിരുന്നു ചോർന്നത്. പിന്നീട് സ്‌പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേയുടെ ടീസറും ഇന്നലെ അവേഞ്ചേഴ്‌സിലെ തന്നെ തോറിന്റെ ടീസറും ലീക്കായി. തോറിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് ലീക്കായത് എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിമിന് ശേഷം ഏറെ വര്ഷങ്ങളായി വളരെ പരിതാപകരമായ അവസ്ഥയിലാണ് മാർവെൽ സിനിമകളുടെ ബോക്സോഫീസ് നമ്പരുകൾ. സ്‌പൈഡർമാൻ നോ വേ ഹോം, ഡെഡ്പൂൾ ആൻഡ് വൂൾവറിൻ എന്നിങ്ങനെ ഏതാനും സിനിമകൾക്ക് മാത്രമാണ് വലിയ വിജയങ്ങൾ ഉണ്ടാക്കാൻ സാധിച്ചത്.
അതിനാൽ മാർവെലിന്റെ മുന്നിലുള്ള അവസാന സാധ്യതകളായ ചിത്രങ്ങളുടെ പ്രമോഷണൽ മറ്റേറിയലുകളുടെ ചോർച്ച വളരെ ഗൗരവതരമായാണ് കാണുന്നത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് മാർവെൽ സ്റുഡിയോസും അണിയറപ്രവർത്തകരും എന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്